ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഷോയിൽ വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഫൈനലിൽ വരെ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
സോഷ്യൽ വളരെ ആക്റ്റീവാണ് താരം. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ സ്‌പെഷ്യൽ ഗസ്റ്റ് ആയി വന്ന നടൻ ബാലയുമായി താരം പ്രണയത്തിൽ ആവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്ക് ഒരു മകൾ ആയതിന് ശേഷം ഇരുവരും വിവാഹ മോചിതർ ആവുകയായിരുന്നു.
ഇപ്പോഴിതാ മകളുമൊത്ത് അമൃത ഗോവയിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിരിക്കുകയാണ് താരം.