ഒരുപാട് നാടോടികൾ ഇപ്പോൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവർ പലയിടത്തായി തമ്പടിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷിൻറെ കുറിപ്പ് വൈറലാകുന്നു.

ഒരുപാട് നാടോടികൾ ഇപ്പോൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവർ പലയിടത്തായി തമ്പടിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷിൻറെ കുറിപ്പ് വൈറലാകുന്നു.

പേട്ടയില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശികളുടെ രണ്ട് വയസുകാരിയായ മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു. തിരുവനതപുരം ജില്ലക്ക് പുറമെ മറ്റ് ജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

എന്നാൽ തന്റെ സഹോദരിയെ ചോക്ലേറ്റ് കാണിച്ച് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടു എന്ന് മൂത്ത സഹോദരന്‍ പൊലീസിനോട് മൊഴിനൽകിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കാണാതായ കുട്ടിയുടെ പേര് മേരി എന്നാണ്, കുട്ടിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പില്‍ വെള്ളപുള്ളിയുള്ള ടീ ഷര്‍ട്ടാണ് കുട്ടി ധരിച്ചിരുന്നത്.

ഇപ്പോളിതാ കാണാതായ കുഞ്ഞിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷിൻറെ കുറിപ്പ് വൈറലാവുകയാണ്. കുറുപ്പ് ഇങ്ങനെ..

“രാവിലെ തന്നെ ഹൃദയം നുറുക്കുന്ന വാർത്തയാണ് കേട്ടത്. തിരുവനന്തപുരം പേട്ട, ആൾസെയിൻസ് ഭാഗത്ത്‌ നിന്ന് രണ്ട് വയസ്സുള്ള പൊന്ന് മോളെ തട്ടിക്കൊണ്ടുപോയിട്ട് ഏകദേശം പത്ത് മണിക്കൂർ. തലസ്ഥാനനഗരിയിലെ തന്ത്രപ്രധാന സ്ഥലമായ ബ്രഹ്മോസിന്റെ അടുത്താനെങ്കിലും സംഭവം നടന്ന സ്ഥലം വളരെ വിജനമാണ്.

നാല് ചുറ്റും മതിലുകൾ, മതിലുകൾക്ക് അപ്പുറം ചതുപ്പ് നിലങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ ,പിന്നെ അടുത്ത് തന്നെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ – പേട്ട, കൊച്ചു വേളി!! പിന്നെ സംഭവം നടന്നത് രാത്രി ഒരു മണിക്കും. എങ്കിലും ബ്രഹ്മോസിന്റെ ഗേറ്റിൽ CCTV ഉള്ളതിനാൽ കുഞ്ഞിന്റെ സഹോദരൻ പറഞ്ഞ മഞ്ഞ സ്‌കൂട്ടറിനെ കുറിച്ച് വിവരം ലഭിക്കും എന്ന പ്രതീക്ഷയുണ്ട്. പക്ഷേ പോലീസ് നായ സഞ്ചരിച്ച ദിശ ആ മോൻ പറഞ്ഞതിന്റെ നേർ വിപരീതവും. കുഞ്ഞിന്റെ സഹോദരങ്ങൾ, (അവരും കൊച്ചു കുഞ്ഞുങ്ങൾ ) പറഞ്ഞ മൊഴികൾ ഒക്കെ ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.

ആറ്റുകാൽ പൊങ്കാല ആയതിനാൽ ഒരുപാട് നാടോടികൾ ഇപ്പോൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവർ പലയിടത്തായി തമ്പടിച്ചിട്ടുണ്ട്. കുഞ്ഞിനെ കാണാതായ സ്ഥലം ഫുട്ട്പാത്തിനോട് ചേർന്ന് തന്നെയുള്ള തുറസ്സായ ഒരു പറമ്പാണ്. നാടോടികൾ തമ്പടിക്കുന്ന സ്ഥിരം സ്ഥലം. എന്തോ മനസ്സ് ആകെ അസ്വസ്ഥമാണ്. കുഞ്ഞ്, കുട്ടി അവരെ കുറിച്ചുള്ള ആശങ്ക ഉണർത്തുന്ന വാർത്തകൾ എന്നെ സംബന്ധിച്ച് ഏറ്റവും വൈകാരികമായ ഒന്ന് ആയതിനാൽ മനസ്സ് ആകെ മരവിച്ച അവസ്ഥയാണ്. പൊന്ന് മോളെ, ഒരു നാട് മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. ഒരു നാട് മൊത്തം നിന്നെ തിരയുകയാണ്. പത്മനാഭസ്വാമിയുടെ മണ്ണിൽ വിരുന്ന് എത്തിയ കുഞ്ഞല്ലേ, നിന്നെ ഭഗവാൻ കാക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു”

Leave a Reply

Your email address will not be published. Required fields are marked *