മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷിക ആഘോഷത്തിനിടെയാണ് നടൻ മണിയൻപിള്ള രാജു ആ രഹ്യസം പുറത്തു പറയുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
‘സംവിധാനയകൻ രഞ്ജിത്ത് കോഴിക്കോട് നിന്ന് തന്നെ വിളിച്ചിരുന്നു. ഒരു പുതിയ ചിത്രം തുടങ്ങുന്നുണ്ട് എന്നും അതിൽ അഭിനയിക്കാൻ ഒരു കിടിലൻ പയ്യനെ വേണം എന്ന് ആയിരുന്നു എന്നോട് ആവശ്യപെട്ടത്. അപ്പോൾ ഞാൻ രഞ്ജിത്തിനോട് പറഞ്ഞു, ഇന്ന് ഉച്ചയ്ക്ക് ഞാൻ ഒരു ഹെയർ കട്ടിംഗ് കടയിൽ പോയപ്പോൾ അവിടെ വെച്ച് സുകുമാരന്റെയും മല്ലികയുടെയും മകനെ കണ്ടിരുന്നു ആള് നല്ല സുന്ദരനാണ് ചെറുപ്പത്തിൽ ഞാൻ കണ്ടതാണ്. ആള് ഇപ്പോൾ ഓസ്ട്രേലിയലാണ് പഠിക്കുന്നത്. ആള് ഇപ്പോൾ പരീക്ഷ കഴിഞ്ഞ വന്നിട്ടുണ്ടെന്ന് ഞാൻ രഞ്ജിത്തിനോട് പറഞ്ഞു.
തന്റെ സിനിമയുടെ കാര്യം ആ പയ്യനോട് പറയാൻ സംവിധാനയകൻ രഞ്ജിത്ത് എന്നോട് നിർദ്ദേശിച്ചു. ഞാൻ അത് മല്ലികയോട് സംസാരിച്ചു. പിറ്റേദിവസം തന്നെ മല്ലിക പൃഥ്വിരാജിനെ രഞ്ജിത്തിന്റെ അടുത്തേക്ക് പറഞ്ഞുവിടുകയാണ് ചെയ്തത്.
ശേഷം രഞ്ജിത്ത് എന്നെ വിളിച്ചിട്ട് പറഞ്ഞത് ഇതിന് അപ്പുറം ആരുമില്ല എന്നാണ് . അങ്ങനെ ആണ് നന്ദനത്തിലെ നായകൻ ആയി പൃഥ്വിരാജ് എത്തുന്നത്. ചുരുക്കം പറഞ്ഞാൽ മുടിവെട്ടുകടയിൽ നിന്ന് കണ്ടെടുത്ത സൂപ്പർസ്റ്റാറാണ് പൃഥ്വിരാജ്.