Parvathy and Jayaram Visit Sabarimala : മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. 1980കളിൽ മുതൽ മലയാള സിനിമ മേഖലയിൽ ഏറെ സജീവ സാന്നിധ്യമായിരുന്ന നടിയാണ് പാർവതി ജയറാം. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരം മാറിയിരുന്നു.
“വിവാഹിതരെ ഇതിലെ” എന്ന സിനിമയിലൂടെയാണ് പാർവതി ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. 1986-ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് 1992 സെപ്തംബർ 7ന് ആണ് നടൻ ജയറാമുമായി താരം വിവാഹിതയാകുന്നത്. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും പാർവതി പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും. തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇവർ. ഇപ്പോഴിതാ പാർവതിയുടെയും ജയറാമിന്റെയും പ്രധാനപ്പെട്ട ഒരു വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പാർവതിയും ജയറാമും ശബരിമല ദർശനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. അയ്യനെ കാണാൻ 41 ദിവസത്തെ വ്രതത്തിനു ശേഷം കറുത്ത വസ്ത്രം ധരിച്ചാണ് ജയറാമിനൊപ്പം പാർവതിയും മല ചവിട്ടിരിക്കുന്നത്. ഇരുവരും അയ്യന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രമാണ് ‘സ്വാമി ശരണം’ എന്ന അടികുറിപ്പോട് കൂടി ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
എല്ലാ മണ്ഡലകാലത്തും ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ട്. ഒരിക്കൽ മകൻ കൻ കാളിദാസിനൊപ്പവും താരം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ ഭാര്യ പാർവതി ഇത് ആദ്യമായാണ് ദർശനം നടത്തുന്നത്. ദീപാരാധനയും പടിപൂജയും കണ്ട് തൊഴുതശേഷം ആണ് ഇരുവരും മടങ്ങിയത്.