കേരളത്തിലെ ആദ്യത്തെ കാർ സ്വന്തമാക്കി ഐശ്വര്യ, പുതിയ റേഞ്ച് റോവര്‍ ഇവോക്ക് പ്രത്യേകതകൾ ഇങ്ങനെ.

കേരളത്തിലെ ആദ്യത്തെ കാർ സ്വന്തമാക്കി ഐശ്വര്യ, പുതിയ റേഞ്ച് റോവര്‍ ഇവോക്ക് പ്രത്യേകതകൾ ഇങ്ങനെ.

ashwarya Lekshmi buy New Car Range Rover Evoque : മായനദി എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തി അപ്പു എന്ന കഥാപാത്രത്തെ മികച്ചരീതിയിയിൽ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മി ആ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. അതുകൊണ്ടു തന്നെ പിന്നീട് നിരവധി ചിത്രങ്ങളിൽ ഐശ്വര്യ നായികയായി എത്തി. അഭിനയിക്കുക മാത്രമല്ല ഒരു ചിത്രം താരം നിർമ്മിക്കുകയും ചെയ്തു. ഐശ്വര്യ തന്നെ നായികയായി എത്തിയ കുമാരി എന്ന ചിത്രമാണ് നിർമ്മിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു.

താരമൂല്യമുള്ള ഐശ്വര്യ റായ്, തൃഷ, തുടങ്ങിയ നായികമാർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചരിത്ര സിനിമയായ പൊന്നിയിൻ സെൽവനിൽ ആണ് താരം ഇവർക്കൊപ്പം അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. 67.90 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച് റോവർ ആണ് തരാം സ്വന്തമാക്കിയിരിക്കുന്നത്. ഇത് കൊച്ചിയിലെ ഓൺ വില ഏകദേശം 86.64 ലക്ഷം വരും. ഇതിന്റെ ഇൻഷുറൻസിന് മാത്രം 2.5 ലക്ഷത്തിൽ അധികം ചിലവ് വരുന്നുണ്ട്.

വാഹനങ്ങളോട് കൂടുതൽ ഇഷ്ടം കാണിക്കുന്ന നായികയാണ് ഐശ്വര്യ. അത് കൊണ്ട് തന്നെ താൻ സ്വന്തമാക്കിയ കാറിന്റെ കീ ഏറ്റുവാങ്ങുന്നതിന്റെയും വാഹനത്തിൽ ഇരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *