മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ആര്യ. ബഡായ് ബംഗ്ലാവ് ടീവി പ്രോഗ്രാം കണ്ടിട്ടാണ് ആര്യയെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ശേഷം പല സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.
തന്റെ ആരാധകർക്ക് ഓണം ആശംസിച്ചുകൊണ്ട് ഒരു വെറൈറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം സ്ലീവ് ലെസ് ബ്ലൗസും സെറ്റ് സാരിയും ധരിച്ച് നിൽക്കുന്ന ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. എന്നാൽ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
നിരവതി നല്ല കമന്റുകളാണ് താരത്തിന്റെ ഈ ഫോട്ടോയ്ക്ക് കിട്ടിയിട്ടുള്ളത്.
ഈ വേഷത്തിൽ അതിസുന്ദരിയായിട്ടുണ്ടെന്ന് ആര്യയുടെ സുഹൃത്തുക്കളും ആരാധകരും കമന്റുകളും ഇട്ടിട്ടുണ്ട്.
എന്നാൽ മോശം കമന്റുകളും ഫോട്ടോയ്ക്ക് കിട്ടിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. എന്താടാ സജി എന്ന ചിത്രമാണ് സിനിമകളിൽ ആര്യയുടെ അവസാനം പുറത്തിറങ്ങിയത്.