മലയാള സിനിമയുടെ താരരാജാവ് മോഹൻ ലാൽ മാതാ അമൃതാനന്ദമയിയുടെ അനുഹ്രഹം വാങ്ങുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ ആണ് മോഹൻ ലാൽ എത്തിയത്. അമ്മക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ഹാരമർപ്പിച്ച മോഹൻലാൽ അമ്മയുടെ അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്.
കൂടതെ പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു. മോഹൻലാലിനെ അമൃതാനന്ദമയി ചിരിയോടു കൂടി ആശ്ലേഷിക്കുന്നതും അനുഗ്രഹം നൽകുന്നതുമായ വിഡിയോകളും ഫോട്ടോകളും ആണ് മലയാളി ആരാധകർക്കിടയിൽ വൈറൽ ആവുന്നത്. അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ ആണ് ചടങ്ങുകൾ നടന്നിരുന്നത്.
കൈരളി ടിവിയുടെ പരുപാടിയായ ജെ.ബി ജംഗ്ഷനിൽ ഒരിക്കൽ മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതാനന്ദമയി പറയുകയുണ്ടായി. ലാലു മോൻ എന്നായിരുന്നു അമൃതാനന്ദമയി മോഹൻലാലിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്. കോളജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ടെന്നും. അന്ന് മുതലേ ധ്യാനത്തിലും ആത്മീയതയിലും ലാലു മോന് നല്ല താൽപര്യം ഉണ്ടായിരുന്നു എന്നും ‘അമ്മ പറഞ്ഞിരുന്നു.
ഒരു മടിയും കൂടാതെ തനിക്ക് അമൃതാനന്ദമയിയോടുള്ള ഭക്തിയും ആദരവും എത്രത്തോളം ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. വിശ്വാസവും ഭക്തിയും എല്ലാം വ്യക്തിപരമാണെന്നും അമ്മയിൽ താൻ പൂർണ്ണമായും വിശ്വസിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എനിക്ക് സംശയങ്ങൾ ഉള്ളപ്പോൾ ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് പോകും എന്നും, ‘അമ്മ ഒരു കഥ പറഞ്ഞ് തരുന്ന പോലെ അതിനുള്ള പ്രധിവിധി പറഞ്ഞു തരും എന്നും മോഹൻ ലാൽ പറഞ്ഞു.
അമ്മയുടെ സപ്തതി ആഘോഷത്തിൽ 25,000ത്തിലധികം പേർക്ക് പങ്കെടുക്കാനുള്ള സൗകര്യം ആണ് ഒരുക്കിയിരുന്നത്. ആഘോഷപരിപാടികൾ അതീവ സുരക്ഷയിലാണ് സംഘടിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ആയിരുന്നു അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം. പുലർച്ചെ അഞ്ച് മണി മുതൽ ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു.