ഒരു അഭിമുഖത്തിൽ നടൻ ബൈജു രാഷ്ട്രീയക്കാരായ സിനിമാ താരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കൊല്ലത്ത് മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്ന് അറിയില്ലെന്നും എന്നാൽ തൃശൂരിൽ ബിജെപിക്ക് വേണ്ടി നിൽക്കുന്ന സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് നടൻ ബൈജു പറഞ്ഞിരിക്കുന്നത്.
ഇത്തവണ തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടെയുള്ളവർ പറയുന്നത് ഇത്തവണ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നാണ്. അതിനു കാരണം കേന്ദ്രത്തിൽ ഇനിയും ബിജെപി ജയിക്കും അതുകൊണ്ടുതന്നെ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ അവിടെയുള്ളവർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവും എന്ന് നടൻ ബൈജു പറയുന്നു. എന്നാൽ കൊല്ലത്ത് ‘മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ലെന്നും പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യതയൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ബൈജു ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.
ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്നയാളാണ് സുരേഷ് ഗോപിയെന്നും അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരുക്കാൻ ഒരു സിനിമ ചിത്രീകരണ സമയത്ത് ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഒരു മത്സരിക്കാൻ പോകരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇനി മത്സരിക്കില്ലെന്നാണ്.
എന്നാൽ ഗണേഷ് കുമാറിനെ പറ്റി ബൈജു പറഞ്ഞത് ഇങ്ങനെ . ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ് ഗണേഷ് കുമാർ അദ്ദേഹം ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ്.