വെറൈറ്റി ഫാര്‍മര്‍ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക മലയാളിക്കും അറിയാം ആള് ആരാണെന്ന്.. അതെ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയാ പിഎസ് സുജിത് തന്നെ. ആള് ഒരു കര്‍ഷകനാണ് എന്നാൽ അദ്ദേഹം ഇന്ത്യ മൊത്തം അറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് എങ്ങനെ എന്ന് അല്ലെ..
ഔഡി എ4 ലക്ഷ്വറി സെഡാനി വന്നിറങ്ങി ചീര കച്ചവടം നടത്തുന്നത് കണ്ടാൽ ആരാണ് ഒന്ന് ശ്രെദ്ധിക്കാതെ പോകുന്നത്. അതും സിനിമാസ്റ്റൈലില്‍. വെള്ള മുണ്ടും മറൂണും ബ്ലാക്കും ചേര്‍ന്ന ടീഷര്‍ട്ടും ഇട്ട് ഔഡി എ4 കാറിൽ ചന്തയിൽ വന്നിറങ്ങിയ ഉടനെ മുണ്ടഴിച്ച് അടിയിൽ ഉണ്ടായിരുന്ന ബർമുഡയും ഇട്ട് ആശാൻ ചീര വിൽപ്പന തുടങ്ങി. ഈ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുജിത്തിന്റെ തന്നെ വെറൈറ്റി ഫാര്‍മര്‍ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കേരള കര്‍ഷകനായ സുജിതിന്റെ ഈ വിഡിയോ ഇപ്പോൾ ദേശീയമാധ്യമങ്ങളിലടക്കം വൈറലാണ്.
തന്റെ കൃഷിയെക്കുറിച്ചും കൃഷി രീതിയെക്കുറിച്ചും നിരവധി വീഡിയോകൾ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സുജിത് കൃഷി ചെയ്ത സാധനങ്ങൾ ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.