നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ്‌ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിളുടെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. അബദ്ധത്തിൽ സംഭവിച്ച ആ പ്രവർത്തിക്ക് സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവർത്തക പോലീസിൽ പരാതി കൊടുത്തത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മറ്റൊരു ഉദ്ദേശത്തോടെയല്ല അദ്ദേഹം ആ മാധ്യമപ്രവർത്തകയുടെ തോളിൽ പിടിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന സിനിമ താരങ്ങളും മറ്റുള്ളവരും പറയുന്നത്.
സുരേഷ് ഗോപിയുടെ പേരിന് ഇങ്ങനെ ഒരു വിവാദം വന്നതോട് കൂടി നിരവധി സിനിമ താരങ്ങളാണ് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിട്ടുള്ളത്. നടിയും സ്റ്റാർ മാജിക് അംഗവുമായ ശ്രീവിദ്യ മുല്ലശേരി സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ . സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ശ്രീവിദ്യ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ആ ഫോട്ടോ വൈറൽ ആവുകയും ചെയ്തു. ശ്രീവിദ്യയുടെ ഭാവിവരൻ ആയ രാഹുലും അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഒരിക്കൽ ഹൃദയത്തിൽ, എപ്പോഴും ഹൃദയത്തിൽ.. എന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി സാർ..’ എന്ന ക്യാപ്ഷനോട് കൂടി ആണ് ശ്രീവിദ്യ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വൈറൽ ആയതുകൊണ്ടുതന്നെ നിരവധി ആളുകളാണ് കമ്മന്റുകൾ ഇട്ടിരിക്കുന്നത്. സ്റ്റാർ മാജിക് താരങ്ങളായ അനുമോൾ, ചൈതന്യ, ആലീസ് ക്രിസ്റ്റി, ഐശ്വര്യ രാജീവ് തുടങ്ങിയവരും പോസ്റ്റിനു താഴെ പിന്തുണ അറിയിച്ചു കമന്റ് ഇട്ടിട്ടുമുണ്ട്.
പോസറ്റീവ് ആയും നെഗറ്റിവ് ആയും നിരവധി കമ്മന്റുകൾ പോസ്റ്റിനു കിട്ടിയിട്ടുണ്ട്. അതിൽ ഒരാൾ ഇട്ട കമന്റ് ഇങ്ങനെ.. “ഇനിയിപ്പം ആർക്ക് വേണമെങ്കിലും ഏതു പെൺകുട്ടിയുടെ തോളിലും കൈവെച്ചതിന് ശേഷം വാത്സല്യം ആണെന്ന് പറഞ്ഞാൽ മതിയല്ലോ ” ശ്രീവിദ്യ സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഫോട്ടോയ്ക്ക് ഒരച്ഛന്റെ വാത്സല്യമെന്ന രീതിയിൽ നിരവധി കമെന്റുകൾ വന്നിരുന്നു. അതിനു മറുപടി എന്ന പോലെയാണ് അദ്ദേഹം ഇങ്ങനെ ഒരു കമന്റ് ചെയ്തിട്ടുള്ളത്.