അന്നും ഇന്നും മലയാള സിനിമയിൽ ഏറെ സജീവമായിട്ടുള്ള നടന്നാണ് സുരേഷ് ഗോപി. മലയാളി പ്രേക്ഷകരെ ആക്ഷൻ സീനുകൾ കൊണ്ടും പോലീസ് വേഷങ്ങൾ കൊണ്ടും വിസ്മയിപ്പിച്ച ഒരു അതുല്യ നടൻ കൂടിയാണ് സുരേഷ് ഗോപി. സിനിമയിൽ മാത്രമല്ല ഇപ്പോൾ രാഷ്ട്രീയത്തിലും സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി. പാവപ്പെട്ടവർക്ക് വേണ്ടി ഇദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒരാളുടെ രാഷ്ട്രീയമോ ജാതിയോ നോക്കാതെയാണ് അദ്ദേഹം സഹായം ചെയ്യുന്നത്. അതുകൊണ്ടു തന്നെ മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടവനാണ് സുരേഷ് ഗോപി.
കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് നടത്തിയ വാർത്തയാണ് കേരളത്തിൽ ഇപ്പോഴത്തെ വലിയ ചർച്ചാവിഷയം. പാവപെട്ട ഒരുപാട് ആളുകളുടെ പണമാണ് ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ തട്ടിപ്പിനെതിരെ സുരേഷ് ഗോപി നടത്തിയ പദയാത്ര ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഇദ്ദേഹത്തിനെതിരെ വലിയ തോതിൽ പരിഹാസങ്ങളും ട്രോളുകളൂം സോഷ്യൽ മീഡിയകളി എത്താറുണ്ട്. അത്തരത്തിൽ ഒരു മാധ്യമ പ്രവർത്തകയായ അഞ്ജു പാർവതിയുടെ പോസ്റ്റാണ് വീണ്ടും വൈറലാകുന്നത്.
അഞ്ജു പാർവതിയുടെ വാക്കുകൾ ഇങ്ങനെ: “സുരേഷ് ഗോപി നികുതി വെട്ടിച്ചുകൊണ്ടാണ് കാർ വാങ്ങിയത് എന്നതിനുള്ള രോദനത്തിന് മറുപടി അദ്ദേഹം നല്ല അന്തസായിട്ട് പണിയെടുത്തുകൊണ്ടാണ് കാർ വാങ്ങിയത്.അല്ലാതെ പാവങ്ങളുടെ കൈയിൽ നിന്നും കയ്യിട്ട് വാരിയിട്ടോ കട്ടിറ്റോല്ല.അദ്ദേഹം സിനിമയിൽ അഭിനയിച്ചു ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കാറിന് നികുതി കുറവുള്ള സ്ഥലത്ത് പോയി രജിസ്ട്രേഷൻ നടത്തിയത് അത്രവലിയ തെറ്റൊന്നുമല്ല. ഇത്തരത്തിൽ എത്രയോ സിനിമ താരങ്ങൾ അവിടെ പോയി വാഹനം രജിസ്റ്റർ ചെയ്യുന്നുണ്ട്”