കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ഭീമൻ രഘു തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്, ബി.ജെ.പി വിട്ട് എൽ.ഡി.എഫിൽ വന്നത് മുതൽ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ ഇപ്പോൾ പാർട്ടിക്ക് തന്നെ തലവേദനയാകുകയാണ്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പ്രവർത്തികളും സമൂഹ മാധ്യമങ്ങളിൽ ട്രോളുകയാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തി പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്. പാർട്ടി തന്നെ മത്സരിപ്പിച്ചാൽ സന്തോഷം ഇല്ലങ്കിലും എനിക്ക് ഒരു പരാതിയുമില്ലെന്നും , ഞാൻ പുതിയ ആളല്ലേ, സീനിയർ ആൾക്കാർ ഒരുപാട് വേറെ ഉണ്ടല്ലോ എന്നും അദ്ദേഹം പറയുന്നു. എന്നാൽ തന്നെ പാർട്ടി നിർത്തി ജയിച്ച് ഞാൻ ഒരു എം എൽ എ ആയിക്കഴിഞ്ഞാൽ ആ നാട്ടിലെ ജനങളുടെ ഇടയിലേക്ക് നേരിട്ട് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ കണ്ടു മനസിലാക്കി അപ്പോൾ തന്നെ അതിനുവേണ്ട പരിഹാരങ്ങൾ ചെയ്തുകൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.
പിന്നെ എന്നെ മന്ത്രി ആകണോ എന്ന തീരുമാനം അത് പാർട്ടിയുടേതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രസംഗം ഞാൻ വേദിയിൽ എഴുനേറ്റ് നിന്ന് കേട്ടതിന് പലരും തന്നെ വിമർശിച്ചത് അറിഞ്ഞിട്ടുണ്ടന്നും അത് അവരുടെ സംസ്കാരം ആണെന്നും അഭിമുഖത്തി പറയുകയുണ്ടായി. കൂടാതെ തന്നെ പരിഹസിച്ച പല സിനിമ താരങ്ങളുടേയും ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും അവര്‍ അങ്ങനെ ചെയ്തോട്ടെ അത് അവരുടെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ കൊടിയുമായി പോയതിന്റെ പേരിൽ തന്നെ സി പി എം പ്രവര്‍ത്തകരും വിമര്‍ശിച്ചതായി അറിഞ്ഞുവെന്നും എന്നാൽ താൻ എന്തിനാണ് അവിടെ കൊടിയുമായി പോയതെന്ന് അവർക്കറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മിസ്റ്റർ ഹാക്കർ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടിയായിരുന്നു അദ്ദേഹം കൊടിയുമായി പോയത്. പാര്‍ട്ടിയുടെയും കൊടിയുടേയും രീതിയും വലുപ്പവും സഖാവ് എന്ന് പറയുന്നതിന്റെ അര്‍ത്ഥവും എനിക്ക് നന്നായി അറിയാം. സഖാവ് പിണറായി വിജയൻ എനിക്ക് അച്ഛനെ പോലെയാണ്
എന്നും അദ്ദേഹം പറഞ്ഞു.