വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ആരാധകരെ നേടിയെടുത്ത നടനാണ് ഭീമൻ രഘു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. താൻ സ്നേഹിച്ച ബിജെപി പാർട്ടിയിൽ നിന്നും ഇറങ്ങി എൽഡിഎഫിൽ ചേർന്ന വാർത്ത സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. എൽ ഡി എഫിൽ ചേർന്ന ശേഷം അദ്ദേഹം കാണിച്ചുകൂട്ടിയ പ്രവർത്തികൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്.
ബിജെപിയിൽ തനിക്ക് വേണ്ടത്ര സ്ഥാനം നൽകിയില്ലെന്നും അതുകൊണ്ടാണ് താൻ ആ പാർട്ടി വിട്ട് എൽ ഡി എഫിലേക്ക് ചേർന്നത് എന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ പുതിയ പാർട്ടിയിൽ എത്തിയ ശേഷമുള്ള താരത്തിന്റെ പ്രവർത്തികൾ ഇപ്പോൾ പാർട്ടി പ്രവർത്തകർക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. മാത്രവുമല്ല പാർട്ടി ഗ്രുപ്പുകളിൽ എല്ലാം തന്നെ ഭീമൻ രഘുവിനേയും പാർട്ടിയെയും ട്രോളുകയാണ്. ഈ കാരണത്താൽ തന്നെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പാർട്ടിയുടെ കൊടി താഴെവെക്കണമെന്ന് പാർട്ടി അണികൾ ഒന്നടങ്കം പറയുകയാണ് ഇപ്പോൾ.
പാർട്ടിയിൽ ചേർന്ന ശേഷം ഭീമൻ രഘു പോവുന്ന എല്ലാ സ്ഥലത്തും പാർട്ടിയുടെ കൊടിയുമായിട്ടാണ് പോകുനത്. ഇതിനെ പറ്റിയും നിരവധി പരിഹാസമാണ് പാർട്ടിക്ക് കിട്ടികൊണ്ടിരിക്കുന്നത്. താരം അഭിനയിച്ച ഒരു ചിത്രത്തിന്റെ റീലിസ് ദിവസം പാർട്ടിയുടെ കൊടിയുമായിട്ടാണ് അദ്ദേഹം തിയേറ്ററിൽ എത്തിയത്. ഇതും പാർട്ടിക്ക് വളരെയധികം പരിഹാസം നേരിടേണ്ടി വന്നു. എന്നാൽ പാർട്ടി സെക്രട്ടറി ഭീമൻ രഘുവിനെ നേരിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചതിനാൽ അദ്ദേഹത്തെ തളിപ്പറയാനോ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ പാർട്ടി പ്രവർത്തകർ.