മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാൽ 2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യയെ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത്.
നന്ദനം സിനിമയിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടിയെടുത്തിരുന്നു. നടൻ ദിലീപിന്റെ നായികയായാണ് താരം കൂടുതലായി അഭിനയിച്ചിട്ടുള്ളത്.
മുബൈയിലെ ബിസിനസ്സുകാരനുമായിട്ട് 2010-ലാണ് നവ്യ വിവാഹിതയായത്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നുംതത്ക്കാലത്തേയ്ക്ക് വിട്ടുനിന്നിരുന്നു. എന്നാൽ വിവാഹത്തിനുശേഷം താരം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരികയായുമൊക്കെ പ്രവർത്തിച്ചിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം .ഒരുത്തി എന്ന ഹിറ്റ് സിനിമയിലൂടെയാണ് താരം വീണ്ടും സിനിമയിൽ എത്തിയത്. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇപ്പോൾ സജീവമാണ് താരം.